ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് ജില്ലയിൽ കാഞ്ഞിരംപാറയിലെ കാപ്പിൽ മുഹമ്മദ് ഇഫ്സാനാണ് മരിച്ചത്. 24 വയസായിരുന്നു.വർഷമായി ഖത്തറിലായിരുന്ന ഇഫ്സാൻ അടുത്ത് തന്നെ നാട്ടിൽ പോകാനിരിക്കവേയാണ് മരണം.

കാപ്പിൽ ഇസ്ഹാഖിൻ്റെയും (ജിദ്ദ) വെമ്മുളളി സാറയുടെയും (എടയാറ്റൂർ) ഏക മകനാണ്. റുഖ്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്. ഖത്തർ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version