വ്യത്യസ്തമായ രീതിയിൽ വിവാഹ വാർഷികം ആഘോഷിക്കുന്ന ഖത്തർ പ്രവാസി മലയാളി യുവാവിനെ പരിചയപ്പെടാം. എല്ലാ വിവാഹ വാർഷിക ദിവസങ്ങളിലും മുടങ്ങാതെ രക്തം ദാനം ചെയ്താണ് പിസി നൗഫൽ കട്ടുപ്പാറ എന്ന യുവാവ് മാതൃകയാവുന്നത്. ഖത്തർ ക്യൂഐസിസി ഇൻകാസ് യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ നൗഫൽ.
മേലാറ്റൂർ സ്വദേശിയായ ഭാര്യ ഷബ്‌നയും മക്കളുമൊത്തു ഖത്തറിൽ സ്ഥിരതാമസമാക്കിയ നൗഫൽ തങ്ങളുടെ പന്ത്രണ്ടാം വിവാഹ വാർഷികമാണ് പതിവ് തെറ്റിക്കാതെ മാതൃകാപരമായി ആഘോഷിച്ചത്.
ഈ വർഷവും വിവാഹ വാർഷികം രക്തം ദാനം നൽകി ആഘോഷിച്ചതായി നൗഫൽ ഫേസ്ബുക്കിൽ കുറിച്ചു. ദീർഘകാലമായി ഖത്തറിലായിരുന്നു നൗഫലിന്റെ രക്തദാനമെങ്കിൽ ഇക്കുറി നാട്ടിലായിരുന്നു വിവാഹ വാർഷിക വേളയിൽ അദ്ദേഹം.
വിവാഹ വാർഷികത്തിലുപരി മറ്റെല്ലാ വിശേഷ ദിവസങ്ങളിലും രക്തദാനം ശീലമാക്കിയ ആൾ കൂടിയാണ് നൗഫൽ. ഖത്തർ ചാരിറ്റി മേഖകളിലെ സജീവ സാന്നിധ്യമായ ഇദ്ദേഹം നിലവിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ആയി ജോലി ചെയ്യുകയാണ് ഇവിടെ.
ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും ഹൃദയസ്പർശിയായ ജീവകാരുണ്യ പ്രവർത്തനമാണ് രക്തദാനമെന്നും നൗഫൽ ഫേസ്‌ബുക്കിൽ എഴുതി. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
“ഞങ്ങളുടെ 12 -മത വിവാഹ വാർഷികം. എല്ലാ വർഷവും ചെയുന്നത് പോലെ ഈ വർഷവും പതിവ് തെറ്റിക്കാതെ രക്ത ദാനം നൽകി തന്നെ ആഘോഷിച്ചു….
കുറേ വർഷങ്ങൾ ആയി ഖത്തറിൽ ആയിരുന്നു ബ്ലഡ് നൽകിയതെങ്കിലും ഈ വർഷം വർഷങ്ങൾക് ശേഷം നാട്ടിൽ ആയിരുന്നു രക്തം നൽകിയത്
ഒരു സന്തോഷം കൂടി ഉണ്ട് ഈ വർഷം രക്തം നൽകുമ്പോൾ ആവിശ്യക്കാർ അവിടെ തന്നെ ഉണ്ടായിരുന്നു. .
അവരുടെ ആ സന്തോഷം തന്നെ മനസ്സിന്റെ തൃപ്തി.
ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം…..
ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്…
നാം ദാനം ചെയ്യുന്ന രക്തം നാളെ ആർക്കാണത് ഉപകാരപ്പെടുക, ഒരു ജീവൻ രക്ഷിക്കുകയയം എന്ന ഉറച്ച വിശ്വസo തന്നെ എന്നയും കുടുംബത്തെയും കൂട്ടുകാരേയും ഇത്തരത്തിലുള്ള സൽകർമങ്ങൾ ചെയ്യാൻ മുന്നോട്ടു നയിച്ചത്.….
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ പ്രതേകിച്ചു ഈ ബ്ലഡ് ക്ഷാമം നേരിടുന്ന സമയത്ത് മുന്നോട്ടു ഇറക്കണമെന്നും , മുന്നോട്ടു വന്നാൽ തീർച്ചയായും നമ്മുക്ക് ഒരു ജീവൻ രക്ഷിക്കാം…..
എല്ലാ വർഷം പോലെ ഈ വർഷവും വളരെ സന്തോഷത്തോടെ തന്നെ വാർഷികം കടന്നു പോയി..
പിസി നൗഫൽ കട്ടുപ്പാറ
ഷബ്‌ന നൗഫൽ
ഖത്തർ
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j