സന്ദർശക വിസയിൽ ദോഹയിലെത്തിയ മലയാളി യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു

മലയാളി യുവതി ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് മരിച്ചത്.  ഇന്നലെ രാത്രി 8 മണിയോടെ വുകൈർ ഭാഗത്ത് വച്ചാണ് അപകടം.

ഭർത്താവ് ജെറിൻ ജോണ്സണും കുഞ്ഞിനോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ഇരുവരും ഹമദ് ആശുപത്രിയിലാണ്. 

അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയിൽ വർഗീസ്, ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.

Exit mobile version