ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. ഉരീദു മുൻ ജീവനക്കാരനും ഫ്രണ്ട്സ് ഓഫ് തിരുവല്ല അംഗവുമായിരുന്ന കുഴിമണ്ണില്‍ തോമസ് ജോണ്‍ എന്ന റോയ് (62) ആണ് മരിച്ചത്. തിരുവല്ല കുമ്പനാട് സ്വദേശി ആണ്. കഴിഞ്ഞ ഒരു മാസത്തോളമായി അർബുദബാധയെതുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്നു. റീമി ജോണ്‍ ആണ് ഭാര്യ. മകൻ: റോഹിൻ തോമസ് ജോണ്‍, മരുമകള്‍: ടീനതോമസ്. മരണത്തിൽ മലയാളി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു
