ഖത്തറിൽ നിന്നും ഉംറക്ക് പോയ മലയാളി മരണപ്പെട്ടു

ഖത്തറില്‍ നിന്നും ഉംറക്ക് പോയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി. മലപ്പുറം ചേലേമ്പ്ര, പുള്ളിപ്പറമ്പ സ്വദേശി ആലങ്ങാടന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ഖത്തര്‍ കേരള ഇസ്ലാമിക് സെന്ററിന് കീഴിലായിരുന്നു ഉംറക്ക് പോയത്.

മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികിത്സയിലായതിന് ശേഷമാണ് മരണം. ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിലായിരുന്നു ജോലി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version