ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി തുമ്പോളി ജമാൽ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ദോഹയിലെ ടീ ടൈം ജീവനക്കാരനായിരുന്നു.
നസീമയാണ് ഭാര്യ. നര്‍ജിഷ, നാജിയ, നജ ഫാത്തിമ എന്നിവർ മക്കളാണ്. തുമ്പോളി അന്ത്രുവിന്റേയും ആയിഷയുടേയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.