ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി ബാലൻ മരണപ്പെട്ടു. ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തനരംഗത്ത് പ്രവർത്തിക്കുന്ന കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ, പതിനൊന്ന് വയസ്സുകാരനായ മിസ്ഹബ് അബ്ദുല്‍ സലാമാണു മരിച്ചത്. ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടനെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുഃഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന. മൃതദേഹം ഇന്ന് വൈകിട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.