അഫ്‌ഗാനിലെ ഖത്തറിന്റെ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് മലാല യൂസഫ്സായ്

ലണ്ടൻ: അഫ്ഗാനിസ്താനിൽ താലിബാൻ കീഴടക്കലിനിടയിൽ, ഖത്തർ നടത്തുന്ന രക്ഷാദൗത്യങ്ങൾക്ക് നന്ദി അറിയിച്ച് നൊബേൽ ജേതാവ് മലാല യൂസഫ് സായ്. അഫ്‌ഗാനിൽ നിന്ന് വിദ്യാർത്ഥികൾ, സ്ത്രീ അവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ സുരക്ഷിതമായി ഒഴിപ്പിച്ചെടുക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ മഹത്തരമാണെന്ന് മലാല ട്വിറ്ററിൽ കുറിച്ചു. സമാന മാതൃകയിൽ, അഫ്‌ഗാൻ ജനതയെ സംരക്ഷിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുമെന്നു പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.

2012 ൽ, പാകിസ്ഥാനിലെ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്നു പാക്ക് താലിബാന്റെ വെടിയേറ്റ് ലോകശ്രദ്ധ പിടിച്ചുപറ്റിയ മനുഷ്യാവകാശ പ്രവർത്തകയാണ് മലാല യുസുഫ്സായ്.

Exit mobile version