അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് തോക്ക് കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് തകർത്തു. യന്ത്രത്തോക്കാണ് പിടിച്ചെടുത്തത്. കള്ളക്കടത്തുകാരൻ നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
അബു സംറ അതിർത്തി തുറമുഖത്ത് കാർ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ആയുധം പിടികൂടിയത്. ഇത് സംബന്ധിച്ച വീഡിയോയും കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ അധികൃതർ നൽകുന്ന മുന്നറിയിപ്പ് തുടരുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെയുള്ള പിന്തുണകൾ സർക്കാർ നൽകുന്നുണ്ട്.