ദോഹ: ഖത്തറിൽ ഉള്ള മടപ്പള്ളിയിലെയും പരിസര പ്രദേശത്തുകരുടെയും സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ഈവർഷത്തെ ഇഫ്താർ സാമൂചിതമായി ആഘോഷിച്ചു. ദോഹയിലെ മിയ പാർക്കിൽ വച്ച് സംഘട്ടിപ്പിച്ച ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടെ നിരവധി പേർ പങ്കെടുത്തു.
മാഫ് ഖത്തർ പ്രസിഡന്റ് ഷംസുദ്ധീൻ കൈനാട്ടി ആദ്യക്ഷത വഹിച്ച പരിപാടിയിൽ മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി റംസാൻ സന്ദേശം നൽകി. വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രെട്ടറി യോജിഷ് കെ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷമീർ മടപ്പള്ളി, ഗോപകുമാർ വള്ളിക്കാട് റയീസ് മടപ്പള്ളി, ശിവൻ വള്ളിക്കാട് നൗഷാദ് വെള്ളികുളങ്ങര, നൗഫൽ ചോറോട് എന്നിവർ പ്രസംഗിച്ചു. ബൈജു മായ, നജീബ് തുണ്ടിയിൽ, ശറഫുദ്ധീൻ, അൽത്താഫ് വള്ളിക്കാട്, നിസാർ ചാലിൽ, റഹീം ഒഞ്ചിയം എന്നിവർ പരിപാടിക്ക് നേതൃത്വo നൽകി. ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5