ലുസൈൽ ഡ്രൈവ്-ത്രൂ പിസിആർ ടെസ്റ്റിംഗ് സെന്ററിൽ, പിസിആർ ടെസ്റ്റിന് പുറമേ ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിനേഷനും ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത്-വരി ഡ്രൈവ്-ത്രൂ സെന്ററിന്റെ ആറ് ലെയ്‌നുകൾ ബൂസ്റ്റർ വാക്‌സിനേഷനായി ക്രമീകരിക്കും. ശേഷിക്കുന്ന നാല് പാതകളിൽ കോവിഡ് ടെസ്റ്റിംഗ് നൽകുന്നത് തുടരും.
ഈ കേന്ദ്രം ബൂസ്റ്റർ വാക്‌സിനേഷനുകൾക്ക് മാത്രമാണ്. ഒന്നും രണ്ടും ഡോസുകൾ ഇവിടെ ലഭ്യമാവില്ല.
രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് സംവിധാനത്തിലൂടെ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ.
ലുസൈൽ സെന്ററിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടവർക്ക്, അവരുടെ അപ്പോയിന്മെന്റ് സ്ലോട്ട് അടങ്ങുന്ന ഇൻവിറ്റേഷൻ എസ്എംഎസ് ലഭിക്കും. ഈ എസ്എംഎസ് കാണിക്കുന്ന ആർക്കും, പ്രവർത്തി സമയങ്ങളിൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വാക്സിനേഷൻ ലഭ്യമാകും.