ലുസൈൽ ബൊളിവാർഡ് റോഡ് അടച്ചിടും; നാളെ മുതൽ “അർബൻ പ്ലേഗ്രൗണ്ട്”

ലുസൈൽ ബൊളിവാർഡിന്റെ പ്രധാന റോഡ് ഒക്ടോബർ 11 ബുധനാഴ്ച മുതൽ വാരാന്ത്യമായ ഒക്ടോബർ 14 വരെ അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ (ജിഐഎംഎസ്) ഭാഗമായുള്ള പരിപാടികൾക്കുള്ള തയ്യാറെടുപ്പിലാണ് അടച്ചുപൂട്ടൽ.

അടച്ചിടുന്ന റോഡുകളും ഗതാഗതത്തിനായി തുറന്നിരിക്കുന്നവയും ചിത്രീകരിക്കുന്ന ഭൂപടവും ലുസൈൽ സിറ്റി ഇൻസ്റ്റാഗ്രാം പേജിൽ നൽകിയിട്ടുണ്ട്.

GIMS ഖത്തർ 2023-ന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 14 വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ ഐക്കണിക് ലുസൈൽ ബൊളിവാർഡ് ഒരു “സിറ്റി പ്ലേഗ്രൗണ്ട്” ആയി മാറും.

100 ​​അതുല്യ മോഡൽ കാറുകൾ വരെ അണിനിരക്കുന്ന “പരേഡ് ഓഫ് എക്‌സലൻസ്’ ഷോയ്ക്ക് ഇവിടം വേദിയാകും. ഒക്ടോബർ 12 ന് വൈകുന്നേരം 7 മണി മുതൽ 9 മണി വരെയാണ് ഈ പരിപാടി നടക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version