ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരിയാണ് ഇന്ന് രാവിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപെട്ടത്. 60 വയസ്സായിരുന്നു. 30 വർഷത്തോളമായി ഖത്തറിൽ സ്വന്തമായി വാഹനങ്ങളുടെ റിക്കവറി സർവീസ് നടത്തിവരുകയായിരുന്നു.
ഭാര്യ സക്കീന. ഷെബിന്‍, ഷെഫിന്‍, ശഹീന എന്നിവരാണ് മക്കൾ. കെഎംസിസി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്‌റഫ് ഇടശ്ശേരി സഹോദരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു