40 വർഷത്തിലേറെയായി ഖത്തറിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പ്രവാസി ജോസഫ് പള്ളത്ത് എബ്രഹാം (ഷാജി) അന്തരിച്ചു. വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ വച്ചായിരുന്നു. 57 വയസ്സായിരുന്നു.
40 വർഷത്തിലേറെയായി എബിഎൻ കോർപ്പറേഷൻ ബെഹ്‌സാദ് ഗ്രൂപ്പിന്റെ സീനിയർ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ജോസഫ്.
“എന്റെ പിതാവ് പരേതനായ സി കെ മേനോനുമായി മികച്ച ബന്ധം പുലർത്തിയിരുന്ന ജോസഫ് എനിക്ക് ജീവിതയാത്രയിൽ ഒരു പ്രധാന വഴികാട്ടിയായിരുന്നു,” മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എബിഎൻ കോർപ്പറേഷൻ ചെയർമാൻ ജെ കെ മേനോൻ പറഞ്ഞു.
മരണസമയത്ത് ഭാര്യ ആനി ജോസഫും മക്കളായ ഷാജിൻ ജോസഫും ഷൈൻ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മറ്റു ബന്ധുക്കൾ ഖത്തറിൽ എത്തിയതിന് ശേഷം ഖത്തറിൽ തന്നെ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ