റമദാനിലേക്ക് കുറഞ്ഞ വിലയിൽ; സൂഖ് വാഖിഫിൽ ഈത്തപ്പഴ മേള വീണ്ടും

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ചൊവ്വാഴ്ച ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം വരെ മേള തുടരും. സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്‌ക്വയറിലാണ് (കിഴക്കൻ സ്‌ക്വയർ) ഫെസ്റ്റിവൽ നടക്കുന്നത്. 

ഖത്തറി ഇനം ഈത്തപ്പഴങ്ങൾ, പ്രത്യേകിച്ച് ഉയർന്ന ഡിമാൻഡുള്ളവ വിൽപനക്കുള്ളതായി സൂഖ് വാഖിഫ് അഡ്മിനിസ്‌ട്രേഷനിലെ ഓൾഡ് മാർക്കറ്റ്‌സ് വിഭാഗം മേധാവി മുഹമ്മദ് അൽ സലിം പറഞ്ഞു.

70 സ്പെഷ്യലൈസ്ഡ് കമ്പനികളും ഫാമുകളും പരിപാടിയിൽ പങ്കെടുക്കുന്നു. ഫാമുകളിൽ നിന്ന് നേരിട്ട് ഈത്തപ്പഴം വരുന്നതിനാൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ കാണുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഈത്തപ്പഴം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിശുദ്ധ റമദാൻ മാസത്തിലേക്കുള്ള ഈത്തപ്പഴത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.

അതേസമയം, ഈന്തപ്പഴത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും കർഷകരെ പ്രോത്സാഹിപ്പിക്കാനും ഇത് ശ്രമിക്കുന്നു. 

എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി, വ്യാഴം ദിവസങ്ങളിൽ രാത്രി 10 വരെയും ഫെസ്റ്റിവൽ നടക്കും. പ്രവേശനം സൗജന്യമാണ്.

ഈത്തപ്പഴം, ഈത്തപ്പഴ സിറപ്പ് ഉൽപന്നങ്ങളിൽ മാത്രമായി ഫെസ്റ്റിവൽ പരിമിതപ്പെടുത്തുമെന്നും ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ കർശനമായ മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version