ഇഹ്തിറാസ്‌ ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്: പ്രത്യേകതകൾ എന്തൊക്കെ

ദോഹ: വ്യക്തികളുടെ ഹെൽത്ത് കാർഡ് നമ്പർ, അവസാനമായി കോവിഡ്-19 ടെസ്റ്റിന് വിധേയമായ തിയ്യതിയും റിസൾട്ട് വിവരങ്ങളും, തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റഡ് വേർഷൻ പുറത്തിറങ്ങി. 

രോഗം ഭേദമായവർക്ക്, രോഗം ബാധിച്ച തിയ്യതി അണുബാധയ്ക്ക് ശേഷം പിന്നിട്ട ദിവസങ്ങളുടെ എണ്ണം എന്നിവ ആപ്പിൽ കാണിക്കും. കോവിഡ് രണ്ട് വാക്‌സിനും സ്വീകരിച്ചവർക്കുള്ള ഇളവുകൾ നിലവിൽ 9 മാസത്തിനുള്ളിൽ രോഗം വന്നു മാറിയവർക്കും ലഭിക്കുന്നുണ്ട്. 

ഹെൽത്ത് സ്റ്റാറ്റസ് പേജിൽ ലഭ്യമായ ക്യുആർ കോഡിലൂടെ വ്യക്തിയുടെ മുഴുവൻ ആരോഗ്യവിവരങ്ങളിലേക്കും എത്തിച്ചേരാം. മുഴുവൻ വാക്സിന് ഡോസും സ്വീകരിച്ചവരുടെ ക്യുആർ കോഡിന് ചുറ്റും സ്വർണ നിറത്തിലുള്ള ഫ്രെയിം പ്രത്യക്ഷപ്പെടും. 

ശ്രദ്ധിക്കുക ഇത് വരെയും കോവിഡ്‌ ടെസ്റ്റിന് വിധേയമാകാത്തവരുടെ ഹെൽത്ത് കാർഡ് വിവരങ്ങൾ ഹെൽത്ത് സ്റ്റാറ്റസിന് കീഴിൽ ദൃശ്യമാകില്ല. 

Exit mobile version