തൊഴിൽ മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പുതിയ സമയക്രമം

തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ, ഇൻസ്പെക്ഷൻ ആന്റ് ലേബർ അഫയേഴ്സ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് മന്ത്രാലയം പുതിയ ഷെഡ്യൂൾ പുറത്തിറക്കി. എല്ലാ ആഴ്ചയിലെയും ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഹെഡ് ക്വാർട്ടേഴ്‌സിൽ ആവശ്യക്കാർക്ക് സന്ദർശിക്കാം.

മന്ത്രാലയത്തിന്റെ ആസ്ഥാനത്തെ ഒന്നാം നിലയിലെ പൊതു സേവന കേന്ദ്രത്തിലും, അൽ വക്ര, അൽ ഖോർ, അൽ ഷഹാനിയ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ സർവീസ് കേന്ദ്രങ്ങളിലും ഞായർ മുതൽ വ്യാഴം വരെ, എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സന്ദർശകരെ അനുവദിക്കും.

പരാതികൾക്കും റിപ്പോർട്ടുകൾക്കുമുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പോലുള്ള സംവിധാനങ്ങളും ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താം.  സന്ദർശനം സുഗമമാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മയ്ക്കും വേണ്ടിയാണ് പുതിയ ക്രമീകരണങ്ങൾ.

Exit mobile version