ദോഹ മെട്രോ പുലർച്ചെ 3 വരെ; താമസക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഈ വർഷത്തെ ടൂർണമെന്റിന് മുന്നോടിയായി ഫിഫ ലോകകപ്പ് ഖത്തർ 2022 സംഘാടകർ താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു.

ഹോസ്റ്റിംഗ് കാലയളവിൽ ദോഹ മെട്രോയുടെ പ്രവർത്തന സമയം ദിവസവും രാവിലെ 6 മുതൽ പുലർച്ചെ 3 വരെ ആയിരിക്കും.

കൂടാതെ മെട്രോ സ്റ്റേഷനുകൾക്ക് സമീപം സ്വകാര്യ പാർക്കിംഗ് നൽകും. നവംബർ 10 മുതൽ ഡിസംബർ 23 വരെ ഹയ്യ കാർഡ് ഉപയോഗിച്ച് സൗജന്യ ഗതാഗതം അനുവദിക്കും.

മൽസര ദിനങ്ങളിൽ, ടൂർണമെന്റ് വേദികളിലെത്താൻ താമസക്കാർക്ക് സ്വന്തം വാഹനം ഉപയോഗിച്ച് ഡ്രൈവ് ചെയ്ത് വരാം. എന്നാൽ സന്ദർശകർ ദോഹ മെട്രോയും പൊതു ബസ് സർവീസുകളും ഉപയോഗിക്കാനാണ് നിർദ്ദേശം.

രണ്ട് വിമാനത്താവളങ്ങളിൽ (ഹമദ്, ദോഹ) നിന്നും ഷട്ടിൽ ബസുകൾ സർവീസ് നടത്തുകയും സെൻട്രൽ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ ആരാധകരെ സഹായിക്കുകയും ചെയ്യും.

ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സർവീസ് നടത്തും.

നവംബർ 1 മുതൽ ഡിസംബർ 19 വരെ കോർണിഷ് സ്ട്രീറ്റ് കാൽനടയാത്രക്കാർക്കായി നിയുക്തമാക്കുമെന്നും 2022 ഫിഫ ലോകകപ്പ് ഖത്തറിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് അൽ മുല്ല പറഞ്ഞു.

ഫിഫ ലോകകപ്പ് കാലത്ത് പ്രതിദിനം 2,300-ലധികം ബസുകൾ സർവീസ് നടത്തുമെന്നും പരിസ്ഥിതി സൗഹൃദ ബസുകൾ ഉൾപ്പെടെ ആരാധകർക്ക് ഉപയോഗിക്കാൻ കഴിയുന്ന 6 തരം ബസുകളുണ്ടെന്നും മൊവാസലാത്ത് (കർവ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഹമ്മദ് അൽ ഒബൈദ്ലി സൂചിപ്പിച്ചു.

ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിനായി 207 പാലങ്ങളും 100 കവലകളും 143 ടണലുകളും നിർമ്മിച്ചതായി അഷ്ഗലിലെ ദോഹ സിറ്റി ഡിസൈൻ ടീം മേധാവി മുഹമ്മദ് അലി അൽ മർറി കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Exit mobile version