ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ കെപ്‌വ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ പഞ്ചായത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും പ്രവാസി സുഹൃത്തുക്കളും അടക്കം 200 ൽ പരം ആളുകളാണ് പങ്കെടുത്തത്.
പ്രവാസ ലോകത്ത് കിഴുപറമ്പ പഞ്ചായത്തിൽ നിന്നും മാത്രമായി ഇത്രയും ബൃഹത്തായ ഒരു സംഗമം ആദ്യമായിട്ടായിരിക്കും. നാടോർമ്മകളെ പുനരുജ്ജീവിപ്പിച്ച ഈ സംഗമം ഏറെ ഹൃദ്യമായി. ചടങ്ങിൽ പങ്കെടുത്ത ചാലിയാർ ദോഹ ഭാരവാഹികളായ സമീൽ, സിദ്ധിഖ് CT, ലയിസ് കുനിയിൽ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
കിഴുപറമ്പിലെ പഴയകാല പ്രവാസിയായ സാലിഹ് കാക്ക കല്ലിങ്ങൽ, തേകിൻചുവട് സ്വദേശി അസൈനാർ എന്നിവരുടെ സാന്നിധ്യവും സംഘാടകരെ ഏറെ സന്തോഷകരമാക്കി.
കിഴുപറമ്പിലെ
തൊണ്ണൂറുകളിലെ പ്രവാസികൾക്കും കുടുംബങ്ങൾകും ഒരിക്കലും മറക്കാനാവാത്ത മറ്റൊരു മുഖമായ പഴയ കാല പോസ്റ്റ്മാൻ കൂടിയായ കോമുകുട്ടി കാകയുടെ പങ്കാളിത്തം പലർക്കും കത്തോർമ്മകളുടെ ഒരു ഓർമ്മ പുതുക്കൽ കൂടിയായി.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കുനിയിൽ, പത്തനാപുരം, കുറ്റൂളി, കിഴുപറമ്പ, വാലില്ലാപുഴ, തൃക്കളയൂർ, കല്ലിങ്കൽ പ്രദേശവാസികളുടെ സജീവത ഏറെ സന്തോഷത്തിലാക്കി.
ചടങ്ങിൽ പങ്കെടുത്ത
50 ഓളം കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും സംഗമത്തിൽ നടന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp