കത്താറയിൽ ബീച്ച് ഗെയിംസ് മൂന്നാം സീസൺ ആരംഭിച്ചു

ഖത്തർ ഒളിമ്പിക് കമ്മിറ്റി ബീച്ച് ഗെയിംസ് 2023 ന്റെ മൂന്നാം പതിപ്പ് മത്സരങ്ങൾ വെള്ളിയാഴ്ച കൾച്ചറൽ വില്ലേജ് കത്താറയിൽ ആരംഭിച്ചു. മാർച്ച് 10 മുതൽ 17 വരെ നടക്കും.

ബീച്ച് ഫുട്‌ബോൾ, ബീച്ച് വോളിബോൾ, 3×3 ബീച്ച് ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിംഗ്, കരാട്ടെ, സ്വിമ്മിംഗ് ഗോ, ഡ്യുയത്‌ലോൺ എന്നിവയുൾപ്പെടെ, ജനപ്രിയ ബീച്ച് ഗെയിമുകളിൽ വിവിധ പ്രായത്തിലുള്ള 800-ലധികം പേർ മത്സരിക്കുന്നു.

ആദ്യദിനമായ ഇന്നലെ അക്വാത്‌ലോണും ബോക്‌സിംഗും കൂടാതെ ബീച്ച് ഫുട്‌ബോൾ, ബീച്ച് വോളിബോൾ എന്നിവ നടന്നു. വിജയികൾക്ക് സംഘാടക സമിതി സമ്മാനത്തുകയായി 500,000 QR അനുവദിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version