കപ്പാഖ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പ്രവാസികളായ കായംകുളം നിവാസികളുടെ സംഘടനയായ കായംകുളം പ്രവാസിഅസോസിയേഷൻ, ഖത്തർ (കപ്പാഖ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ വക്രയിൽ ഉള്ള റോയൽ പാലസ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ സംബന്ധിച്ചു.

സംഘടന പ്രസിഡന്റ്‌ ശ്രീ ഇർഷാദ് പായിക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ശ്രീ മുജീബ് കപ്പകശ്ശേരിൽ സ്വാഗതം ആശംസിച്ചു. “വ്രതവും മാനവികതയും” എന്ന വിഷയത്തിൽ ഖത്തറിലെ പ്രശസ്തനായ വാഗ്മിയും ചിന്തകനുമായ ശ്രീ സുരേഷ് കരിയാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഭക്ഷണത്തെ മാത്രം ഉപേക്ഷിക്കുന്നത് വ്രതം ആവില്ല എന്നും നമ്മുടെ വികാര വിചാരങ്ങളെ നിയന്ത്രിച്ച്‌ നിർത്താൻ മനസ്സിനെ സജ്ജ്‌മാക്കണം എന്നും ചുറ്റുമുള്ളവരുടെ പ്രയാസങ്ങളിൽ ഒരു കൈത്താങ്ങാവാൻ കൂടി റംസാൻ മാസത്തെ ഉപയോഗിക്കണം എന്നും അദ്ദേഹം തന്റെ ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ സംഘടന നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഇഫ്താർ സംഗമം സമ്പുഷ്ടമായിരുന്നു. ചടങ്ങിൽ സൈഫുദ്ധീൻ, സത്താർ മാളിയേക്കൽ, ഫയാദ്, അജി കടേശേരിൽ ,സിയാദ്, ഷൈജു ധമനി,അസീം അസീസ്,അമീർ,സക്കറിയ , സമദ് ,വരുൺ , സന്തോഷ്‌, ബിജു ജോൺ, അൻസാരി തുടങ്ങിയ സംഘടന നേതാക്കൾ പങ്കെടുത്തു.. സംഘടന ട്രെഷറർ ശ്രീ അസീം സലാഹുദ്ധീൻ നന്ദി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version