കല്യാൺ സിൽക്‌സ് ഇനി ഖത്തറിലും; ഉദ്‌ഘാടനം ഏപ്രിൽ 5 ന്

കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ അഞ്ചിന് അൽ വക്ര ബ൪വാ വില്ലേജിൽ ഉദ്ഘാടനം ചെയ്യും. കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂമുമാകും ഇത്. ദുബായ്, അബുദാബി, ഷാ൪ജ, മസ്കറ്റ് എന്നിവിടങ്ങളിലാണ് മറ്റു ഷോറൂമുകള്‍.

രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂമിൽ പട്ടുസാരി, ഡൈയ്ലി വെയ൪ സാരി,  ഡെക്കറേറ്റഡ് സാരി,  ലേഡീസ് വെയ൪,  മെൻസ് വെയ൪, കിഡ്സ് വെയ൪ എന്നിവയുടെ വലിയ കളക്ഷനുകൾ ഉണ്ട്. കൂടാതെ ഇന്ത്യൻ വിപണിയിൽ തരംഗമായ ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ  ശ്രേണികളും ഈ ഷോറൂമിലൂടെ ആദ്യമായി വിദേശ വിപണിയിലെത്തും.

വിദേശ ഇന്ത്യക്കാ൪, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന ചിന്തയും ഖത്തറിലുള്ള ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യ൪ത്ഥനയുമാണ് ഇവിടേക്കും തങ്ങളുടെ പ്രവ൪ത്തനം വ്യാപിപ്പിക്കുവാൻ ഞങ്ങൾക്ക് ഊ൪ജം നൽകിയതെന്ന് കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

“ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുക എന്ന ദൗത്യം വളരെ വിജയകരമായിട്ടാണ് കല്യാൺ സിൽക്സ് നിറവേറ്റിയിട്ടുള്ളത്. കല്യാൺ സിൽക്സിന്റെ  ദോഹ  ഷോറൂം ഉദ്ഘാടനം  ചെയ്യപ്പെടുന്നതോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും കൈയ്യെത്തും ദൂരത്ത് ലഭിക്കും,” അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ ഏറ്റവും മികച്ച വിപണികളിൽ ഒന്നായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഖത്തറിന്റെ വാണിജ്യ ഭൂപടത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാന്‍റുകളിലൊന്നായ കല്യാൺ സിൽക്സിന് സ്ഥാനം പിടിക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ ഞങ്ങൾ കൃതജ്ഞരാണ്,” ടി.എസ്. പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version