ഖത്തറിൽ ഭൂകമ്പ ഭീഷണി ഉണ്ടോ? വിശകലനവുമായി വിദഗ്ധൻ

തുർക്കി, സിറിയ ഭൂകമ്പ ദുരന്ത പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പെടെ ഭൂകമ്പ ഭീഷണി ഉള്ളതായി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഭൂകമ്പ രേഖയിൽ അല്ലാത്തതിനാൽ ഭൂകമ്പ ഭീഷണിയിൽ ഖത്തർ വളരെ അകലെയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ (സിഎഎ) ഭൂകമ്പ വിദഗ്ധൻ ഡോ. റെഡ അബ്ദുൽ ഫത്താഹ് ഖത്തറിലെ നിവാസികൾക്ക് ഉറപ്പ് നൽകി.

തുർക്കി, സിറിയ ഭൂകമ്പങ്ങളെ വിശകലനം ചെയ്തു ഖത്തർ ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 600 തുടർചലനങ്ങൾ നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി; ഇതിൽ 5 എണ്ണവും ഭൂകമ്പം ഉണ്ടായ പ്രദേശത്താണ് അനുഭവപ്പെട്ടത്.

ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനായി 2014-ൽ സ്ഥാപിതമായ ഖത്തർ സീസ്മിക് നെറ്റ്‌വർക്ക്, ജിസിസി രാജ്യങ്ങളിലെയും അന്താരാഷ്ട്ര നെറ്റ്‌വർക്കുകളിലെയും ശൃംഖലകളുമായി വഹിക്കുന്ന സഹകരണം അദ്ദേഹം വ്യക്തമാക്കി.

ഒമ്പത് ഭൂകമ്പ നിരീക്ഷണ സ്റ്റേഷനുകൾ ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഖത്തർ സീസ്മിക് നെറ്റ്‌വർക്കിൽ സജ്ജീകരിച്ചിരിക്കുന്നു. അതിൽ മൂന്നെണ്ണം 100 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള സ്റ്റേഷനുകളും ആറ് ഉപരിതല സ്റ്റേഷനുകളുമാണ്. ഏതെങ്കിലും ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും ആസന്നമായ മുന്നറിയിപ്പ് നൽകുന്നതിലും പ്രധാന പങ്ക് വഹിക്കുകയും ഈ സ്റ്റേഷനുകൾ സുപ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Exit mobile version