അബു സമ്ര അതിർത്തി വഴി വരുന്നവർക്ക് ഇൻഷുറൻസ് പോളിസി ഓൺലൈനായി ലഭിക്കും

ദോഹ: അബു സമ്ര അതിർത്തി കേന്ദ്രം വഴി ഖത്തറിലേക്ക് വരുന്നവർക്ക് ആവശ്യമായ ഇൻഷുറൻസ് പോളിസി ഓൺലൈനായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

തങ്ങളുടെ വാഹനങ്ങളിൽ അബു സമ്ര അതിർത്തി കേന്ദ്രം വഴി ഖത്തറിലേക്ക് വരുന്നവർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്, ഖത്തർ യൂണിഫൈഡ് ബ്യൂറോ ഇൻഷുറൻസ് വഴി അവർക്ക് ആവശ്യമായ ഇൻഷുറൻസ് പോളിസി ഇപ്പോൾ ഓൺലൈനായി ലഭിക്കുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.  

QUBI വെബ്‌സൈറ്റ് വഴി സേവനം ലഭ്യമാകും: http://online.qubinsurance.com/

കേന്ദ്രത്തിൽ എത്തിയതിന് ശേഷം യാത്രക്കാർക്ക് നേരിട്ട് ഇൻഷുറൻസ് പോളിസികൾ വങ്ങണമെങ്കിൽ അതിർത്തിയിലെ കൗണ്ടറുകളിൽ നിന്ന് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

“അബു സമ്ര സെന്ററിൽ എത്തുന്നതിന് മുമ്പ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ നേടുന്നത് യാത്രക്കാർക്ക് കാത്തിരിപ്പ് കാലയളവ് കുറയ്ക്കും. അങ്ങനെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും,” മന്ത്രാലയം പറഞ്ഞു.

Exit mobile version