ദോഹ: ഇന്ത്യയിലെ പ്രധാന, ബജറ്റ് എയർലൈൻ ആയ ഇൻഡിഗോയ്ക്ക് ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും തിരിച്ചും ഒരു സർവീസ് കൂടി. ജൂലൈ 16 മുതൽ ആരംഭിക്കുന്ന പുതിയ സർവീസ് ലഖ്‌നൗവിൽ നിന്നാണ്. ജൂലൈ 16 മുതൽ എല്ലാ ആഴ്ച്ചയും വെള്ളിയാഴ്ച്ച വീതമാണ് ഫ്‌ളൈറ്റ് സർവീസ് നടത്തുക. രാവിലെ 5 ന് പുറപ്പെടുന്ന 6E 1854 വിമാനം ഏഴോടെ ദോഹയിലെത്തും. 6E 1853 ദോഹയിൽ നിന്ന് രാവിലെ 8 ന് തിരിച്ചു ഉച്ചയ്ക്ക് 2.25 ന് ലഖ്‌നൗവിൽ എത്തും. ഇൻഡിഗോ എയർലൈൻ വെബ്‌സൈറ്റിൽ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോ നിലവിൽ ദോഹയിൽ നിന്ന് 7 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഡൽഹി, മുബൈ, ചെന്നൈ, ബാംഗ്ലൂർ, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവയാണവ.
ഇൻഡിഗോയ്ക്ക് ഇന്ത്യ-ദോഹ പുതിയ സർവീസ് കൂടി
