കാബൂളിൽ നിന്ന് ദോഹയിലെത്തിയ ആദ്യ ബാച്ച് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി; ഖത്തറിന് നന്ദി പറഞ്ഞ് എംബസ്സി

ദോഹ: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എത്തിയ ഇവരെ ഇന്നലെ രാത്രിയോടെ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ എംബസിയുടെ കീഴിൽ നാട്ടിലേക്ക് അയച്ചു. 135 ഇന്ത്യക്കാരടങ്ങിയ ബാച്ചാണ് ഇന്നലെ മടങ്ങിയത്. ഇവരുടെ സുരക്ഷിത യാത്രയ്ക്കായി കോണ്സുലാറും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസി ഉദ്യോഗസ്ഥർ ലഭ്യമാക്കിയതായും, ദൗത്യം സാധ്യമാക്കിയ ഖത്തർ അധികൃതർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യൻ എംബസ്സി അറിയിച്ചു.

Exit mobile version