ഇന്ത്യ പതിവ് രാജ്യാന്തര വിമാന സർവീസ് മാർച്ച് 27 ന് പുനരാരംഭിക്കും

കൊവിഡിനെ തുടർന്നുണ്ടായ രണ്ട് വർഷത്തിലേറെ നീണ്ട നിരോധനത്തിന് ശേഷം, ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള പതിവ് രാജ്യാന്തര വിമാന സർവീസ് മാർച്ച് 27 ന് പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം  അറിയിച്ചു.

25 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ റെഗുലർ കൊമേഴ്സ്യൽ ഫ്‌ളൈറ്റുകൾ പുനരാരംഭിക്കുന്നത്.

ഇതോടെ, എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ മാത്രം ഇന്ത്യയിലേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തിയിരുന്ന വിമാനക്കമ്പനികൾക്ക് ഉഭയകക്ഷി കരാറുകൾ പ്രകാരം പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും.

ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി എയർ ബബിൾ കരാറിലാണ് നിലവിൽ ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ നടന്നു വരുന്നത്. കരാറിൽ ഇല്ലാത്ത രാജ്യങ്ങളിലേക്ക് സർവീസും ഉണ്ടായിരുന്നില്ല.

വേനൽക്കാല യാത്രാ സീസണിന് മുന്നോടിയായുള്ള നീക്കം അന്താരാഷ്ട്ര സെക്ടറുകളിലെ യാത്രാ നിരക്കുകൾ കുറയ്ക്കുമെനന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ, 2021 ഡിസംബർ 15 ന് നിരോധനം നീക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും ഒമിക്രോൺ ആവിർഭാവത്തെത്തുടർന്ന് നീട്ടുകയായിരുന്നു.

Exit mobile version