എൻആർഐ സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും ലഭിക്കാൻ അപേക്ഷിക്കുന്നവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അക്കാദമിക് പ്രവേശനത്തിന് എൻആർഐ സർട്ടിഫിക്കറ്റുകളും പെൻഷൻ ആവശ്യങ്ങൾക്കായി ലൈഫ് സർട്ടിഫിക്കറ്റുകളും വേണ്ടവർക്ക് ഏത് പ്രവൃത്തി ദിവസത്തിലും ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിൽ ദോഹ ഇന്ത്യൻ എംബസിയിലേക്ക് വരാമെന്ന് എംബസി വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/GJ6QOQG9mLGFPu4HFaJnCe