ഖത്തറിലെത്തുന്ന പ്രവാസികൾ 30 ദിവസത്തിനുള്ളിൽ ആർപി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻ പിഴ

ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസികളുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം, 10,000 QR വരെ എത്തിയേക്കാവുന്ന പിഴ ഉൾപ്പെടെ, ജുഡീഷ്യറിയിൽ നിന്നുള്ള നടപടികൾക്ക് അവരെ വിധേയരാക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) പ്രകാരം, പ്രവാസി രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ യോഗ്യതയുള്ള അധികാരികളുമായി ബന്ധപ്പെട്ട് റെസിഡൻസ്/വിസിറ്റ് പെർമിറ്റ് നേടാൻ തൊഴിലുടമ പ്രവാസിക്ക് സൗകര്യമൊരുക്കണം. 

ഈ നടപടിക്രമങ്ങൾ പൂർത്തിയക്കാതെ രാജ്യത്ത് തുടരാൻ പ്രവാസികൾക്ക് സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വൈകുന്ന ഓരോ ദിവസത്തിനും QR10 വീതം പിഴയിട്ട് QR6000 വരെ പിഴ ഈടാക്കുന്ന തരത്തിൽ ആർട്ടിക്കിൾ (42)  അനുരഞ്ജനം ചെയ്യുന്നത് സ്വീകാര്യമാണെന്നും MOI വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version