ചൈനയിൽ തുടങ്ങി യുഎസ്സും യുകെയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട HMPV വൈറസിന്റെ ഇന്ത്യയിലെ ആദ്യത്തെ കേസ് ബംഗളൂരുവിൽ സ്ഥിരീകരിച്ചു. 8 മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. ഭയപ്പെടേണ്ട സഹചര്യമില്ലെങ്കിലും ഡെൽഹിയിൽ ഉൾപ്പെടെ കൂടുതൽ ഐസൊലേഷൻ വാർഡുകളും മെഡിക്കൽ സൗകര്യങ്ങളും തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.
കോവിഡ്-19 ന് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള HMPV ഒരു കോമൺ വൈറൽ ബാധയാണ്. കുട്ടികളെയും പ്രായമുള്ളവരെയും കൂടുതലായി ബാധിച്ചേക്കാവുന്ന വൈറസിന് കൃത്യമായ ആന്റി-വൈറൽ ചികിത്സകളോ വാക്സിനേഷനോ ഇല്ല. ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന രോഗം നിലവിൽ ചൈനയിൽ പടർന്ന് പിടിച്ചത് മാത്രമാണ് പരിഭ്രാന്തി ഉയർത്തിയിരിക്കുന്നത്.
രോഗിയുമായുള്ള സമ്പർക്കം മുഖേനയും ചുമ, തുമ്മൽ പോലെയുള്ളവയിൽ നിന്നുള്ള സ്രവങ്ങൾ മുഖേനയുമാണ് രോഗം പകരുക.
എല്ലാ വൈറൽ അണുബാധകളേയും പോലെ, ചില ലളിതമായ മുൻകരുതലുകൾ പാലിക്കുന്നതിലൂട രോഗം തടയാൻ കഴിയും:
– കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ പതിവായി കഴുകുക.
– കഴുകാത്ത കൈകൾ കൊണ്ട് നിങ്ങളുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക.
– രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.
– കപ്പുകളും പാത്രങ്ങളും പങ്കിടുന്നത് ഒഴിവാക്കുക.
– ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ള രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു മെഡിക്കൽ മാസ്‌ക് ധരിക്കണം.
– അണുബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, പരിഭ്രാന്തരാകരുത്, ഔദ്യോഗിക സഹായവും ഉപദേശവും തേടുന്നതിന് മെഡിക്കൽ സഹായം തേടുക
– അധികാരികൾ നൽകുന്ന ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp