എച്ച്എംസി മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഓൺലൈൻ സേവനം ഉപയോഗിക്കാൻ ആഹ്വാനം

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) കോർപ്പറേഷനിൽ ഉടനീളം പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിലവിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കാൻ ഓൺലൈൻ സേവനം ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പുകൾ ആവശ്യപ്പെടുന്ന രോഗികൾക്ക് ഏറെ പ്രയോജനകരമാണ് മെഡിക്കൽ റിപ്പോർട്ട്സ് ഓൺലൈൻ സേവനം. മെഡിക്കൽ റിപ്പോർട്ടിന്റെ ഹാർഡ് കോപ്പി ഖത്തർ പോസ്റ്റ് വഴി അപേക്ഷകന് അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുമെന്ന് എച്ച്എംസിയിലെ മീഡിയ റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി പറഞ്ഞു. 

“തങ്ങൾക്ക് വേണ്ടിയോ മറ്റൊരാൾക്കോ ഒരു മെഡിക്കൽ റിപ്പോർട്ട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് എച്ച്എംസി വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.  എന്നാൽ നിങ്ങളുടെ ഹമദ് ഹെൽത്ത് കാർഡിന് കീഴിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക – ആപ്ലിക്കേഷൻ വെരിഫിക്കേഷനായി നിങ്ങളുടെ ഒടിപി പിൻ നമ്പർ ലഭിക്കുന്നതിന് ഇത് ആവശ്യമാണ്,” അൽ ഷമ്മാരി പറഞ്ഞു.

അപേക്ഷകന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. കൂടാതെ മാതാപിതാക്കൾക്ക് അവരുടെ കുട്ടിക്കോ പേരക്കുട്ടിക്കോ വേണ്ടി ഒരു മെഡിക്കൽ റിപ്പോർട്ട് അഭ്യർത്ഥിക്കാം, പ്രായപൂർത്തിയായ കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾക്കോ ​​മുത്തശ്ശിമാർക്കോ വേണ്ടിയോ, സഹോദരങ്ങൾ, പങ്കാളികൾ, രക്ഷിതാക്കൾ എന്നിവർക്കുമോ പ്രസക്തമായ രേഖകൾ സഹിതം അപേക്ഷിക്കാം.

രോഗിയോ അവരുടെ പ്രതിനിധിയോ ഖത്തർ ഐഡി, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവയുൾപ്പെടെയുള്ള ചില രേഖകളും വിവരങ്ങളും നൽകണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ പണമടയ്ക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതുണ്ട്.

Exit mobile version