ഖത്തറിൽ കോവിഡ് രോഗബാധ കുതിച്ചുയർന്നതോടെ, രോഗികളെ സന്ദർശിക്കുന്നവർക്ക് കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. കോവിഡിന് മാത്രമായി സജ്ജീകരിച്ചിട്ടുള്ള ഹമദിന്റെ 3 സ്‌പെഷ്യൽ സെന്ററുകളായ ഹസം മൊബിരീക്ക് ഫീൽഡ് ഹോസ്പിറ്റൽ, കമ്യൂണികബിൾ സെന്റർ, ദി ക്യൂബൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല.
മറ്റു സാധാരണ ഹോസ്പിറ്റലുകളിൽ വിസിറ്റേഴ്‌സ് സമയം വൈകിട്ട് 3 മുതൽ രാത്രി 8 വരെയായി പരിമിതപ്പെടുത്തി. സന്ദർശകർക്ക് ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടാവണം. മാസ്‌ക് ധരിക്കണം. പ്രവേശനത്തിന് മുൻപ് താപപരിശോധനക്ക് വിധേയമാകണം.
ഒരു സമയം ഒരു സന്ദർശകൻ മാത്രം, അതും പരമാവധി 15 മിനിറ്റ്. ഒരു ദിവസം പരമാവധി 3 സന്ദർശകർ. സന്ദർശകരോടൊപ്പം ആരെയും അനുഗമിക്കാൻ അനുവദിക്കില്ല.
ഭക്ഷണം, മധുരം, ഫ്ളവേഴ്‌സ് തുടങ്ങിയവ ആശുപത്രിക്കുള്ളിലേക്ക് അനുവദിക്കില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സന്ദർശനം പൂർണമായും നിരോധിച്ചു.
HMC has announced strict visitor policies with immediate effect for all hospitals as part of its measures to protect patients, visitors and healthcare staff from COVID-19. pic.twitter.com/i8rHkFCii6
— وزارة الصحة العامة (@MOPHQatar) December 28, 2021