ഹമദ് മെഡിക്കൽ മെയിൻ ബ്ലഡ് ഡോണർ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) മെയിൻ ബ്ലഡ് ഡോണർ സെന്റർ പഴയ ബൈത്ത് അൽ ദിയാഫയിൽ നിന്ന്, വെസ്റ്റ് എനർജി സെന്ററിലെ പുതിയ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി.

എച്ച്എംസിയുടെ ട്വിറ്റർ ഹാൻഡിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ കാണിച്ചിരിക്കുന്നതുപോലെ, വെസ്റ്റ് എനർജി സെന്റർ സ്പോർട്സ് ജംഗ്ഷന് സമീപമാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രക്തദാതാക്കൾക്കായി ഒന്നാം നിലയിൽ പാർക്കിംഗ് സജ്ജീകരിച്ചിട്ടുണ്ട്.

സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിനോട് ചേർന്നുള്ള ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സാറ്റലൈറ്റ് യൂണിറ്റ് രക്തദാതാക്കളെയും രക്ത ഉൽപന്നങ്ങളെയും സ്വീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നതായും എച്ച്എംസി അറിയിച്ചു.

പുതിയ പ്രധാന കേന്ദ്രത്തിന്റെ പ്രവർത്തന സമയം:

ഞായർ മുതൽ വ്യാഴം വരെ: രാവിലെ 7 മുതൽ 9:30 വരെ.
ശനിയാഴ്ച: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ.
വെള്ളിയാഴ്ച പ്രവർത്തിക്കില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version