സർവീസ് ചാർജ്ജ് വർധന: വിമാന ടിക്കറ്റുകൾക്ക് കൂടുക 55 ഖത്തർ റിയാൽ

ദോഹ: ഫെബ്രുവരി 1 മുതൽ ഖത്തറിൽ നിന്ന് ഇഷ്യു ചെയ്യുന്ന വിമാന ടിക്കറ്റുകളിൽ, വിവിധ സർവീസ് ചാർജ്‌ജുകൾ വർധിപ്പിക്കാനും ഉള്പെടുത്താനുമുള്ള സർക്കുലർ പുറത്തിറങ്ങിയിരിക്കെ, പുതിയ ടിക്കറ്റുകൾക്ക് നിലവിലെ അപേക്ഷിച്ച് 55 ഖത്തർ റിയാലോളം നിരക്ക് വർധന ഉണ്ടാവുമെന്നുറപ്പായി. ഇന്നലെയാണ് ഇത് സംബന്ധിച്ച സർക്കുലർ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ കമ്പനികൾക്ക് നൽകിയത്.

പുതിയ തീരുമാനത്തിൽ, എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലിൽ നിന്ന് 60 റിയാലാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ 35 റിയാൽ ഉണ്ടായിരുന്ന പാസഞ്ചർ ഫെസിലിറ്റി ഫീസ് ഇപ്പോൾ 60 റിയാലാണ്. ഇവ കൂടാതെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി വിഭാഗത്തിൽ 10 റിയാലും യാത്രക്കാരിൽ നിന്ന് ഈടാക്കും. 

കാർഗോ ഇറക്കുമതികളിൽ ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വീതം എയർഫ്രൈറ്റ് സ്റ്റേഷൻ ഫീസ് ഉൾപെടുത്തിയിട്ടുണ്ട്.

2022 ഏപ്രിൽ 1 ന് ശേഷമുള്ള യാത്രക്കാർക്കാണ് പുതിയ നിരക്ക് ബാധകമാവുക. എന്നാൽ, ഫെബ്രുവരി 1 ന് ശേഷം ഇഷ്യു ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും നിരക്ക് വർധന ഉൾപ്പെടുത്തും. 

എന്നാൽ 2022 ജനുവരി 31 നകം ഈ ടിക്കറ്റുകൾ വാങ്ങുന്നവർക്ക്, നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. 

Exit mobile version