വിമാന നിരക്ക് വർദ്ധന: സഫാരി എംഡി സൈനുൽ ആബിദീൻ നൽകിയ ഹർജ്ജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ഉത്സവസീസണുകളിലും മറ്റും വിമാനക്കമ്പനികള്‍ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വര്‍ധന നടത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വ്യവസായി പ്രമുഖന്‍ സഫാരി ഗ്രൂപ്പ് എം.ഡി സഫാരി സൈനുല്‍ ആബിദീന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് ഹൈക്കോടതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ വി.വി.ഐ.പികളും മുതിർന്ന ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് സ്വന്തം കാശുമുടക്കി ടിക്കറ്റെടുക്കണമെന്നു വന്നാൽ ഇത്തരം നിരക്കു വർദ്ധന അപ്രത്യക്ഷമാകുമെന്ന് ഹർജി പരിഗണിക്കവേ സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ പ്രവാസി മലയാളികളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്നും ആയതിനാൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കണമെന്നും സിംഗിൾബെഞ്ച് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇതിനുള്ള അപേക്ഷ ഹർജിക്കാരൻ നൽകിയത് അനുവദിച്ചു.

വിപണിയിലെ ഘടകങ്ങളെ ആശ്രയിച്ചാണ് നിരക്കു നിശ്ചയിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക വ്യക്തമാക്കിയ. ഇക്കാര്യത്തിൽ വിശദീകരണത്തിന് കൂടുതൽ സമയം തേടി. ഇതു  കണക്കിലെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി പരിഗണന 20ലേക്ക് മാറ്റി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version