ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 8.64 കിലോഗ്രാം ഹെറോയിൻ കസ്റ്റംസ് ഏജൻ്റുമാർ കണ്ടെത്തി. യാത്രക്കാരൻ്റെ ലഗേജിൽ സംശയം തോന്നിയാ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇലക്ട്രോണിക് പരിശോധനക്ക് ശേഷം മാനുവൽ പരിശോധനയും നടത്തിയപ്പോളാണ് ബാഗിൽ രഹസ്യ അറകളിൽ സൂക്ഷിച്ചിരിക്കുന്ന മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തിയത്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ ഖത്തർ കസ്റ്റംസ് തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കസ്റ്റംസ് ഏജൻ്റുമാർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകി വരുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5