ഹമദ് എയർപോർട്ടിൽ വന്നിറങ്ങിയ ഒരു യാത്രക്കാരനിൽ നിന്ന് 2.52 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. യാത്രക്കാരന്റെ ബാഗിന്റെ കവറിൽ നിന്നാണ് കള്ളക്കടത്ത് വസ്തു കണ്ടെത്തിയത്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ ജനറൽ കസ്റ്റംസ് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽക്കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പ മാർഗങ്ങളും കസ്റ്റംസ് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv