ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ മുക്കം വെങ്ങരമുക്കിൽ ശിഹാബ് പുന്നക്കലാണ് മരണപ്പെട്ടത്. 36 വയസ്സായിരുന്നു. ഇന്നലെ ഹമദ് ഹോസ്പ്പിറ്റലിലായിരുന്നു അന്ത്യം. ഖത്തറിൽ ഹൗസ്  ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

മാതാവ് ആബിദ, സഹോദരൻ തസ്ലീം, സഹോദരിമാർ റുബീന, സബീന, ഫബീന. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version