ശ്രദ്ധിക്കുക, ഇക്കാര്യം ചെയ്താൽ ഹയ്യ കാർഡ് റദ്ദായേക്കാം

2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി വിദേശ ആരാധകർ വ്യാജ താമസ ബുക്കിംഗുകൾ നടത്തുന്നത് അവരുടെ ഹയ്യ കാർഡ് റദ്ദാകാൻ ഇടയാക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഹയ്യ കാർഡ് നില നിരന്തരം പരിശോധിക്കുന്നു. ഒരാൾക്ക് അംഗീകാരം ലഭിച്ചാലും, ഇത് സ്ഥിരമായി പരിശോധിക്കപ്പെടുകയും ഹോൾഡർ നടത്തുന്ന ഏതെങ്കിലും വ്യാജ താമസ റിസർവേഷൻ കാരണം ആക്റ്റീവ് അവസ്‌ഥയിൽ നിന്ന് നിഷ്‌ക്രിയമായി മാറുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും ഹയ്യ കാർഡ് പരിശോധിക്കാനും സ്റ്റാറ്റസ് അംഗീകരിച്ചതിൽ നിന്ന് നിരസിച്ചതിലേക്ക് മാറ്റാനും കഴിയും.’

അൽ കാസ് ചാനലിലെ ‘അൽ മജ്‌ലിസ്’ ഷോയിൽ സംസാരിച്ച എസ്‌സി ട്രാൻസ്‌പോർട്ടേഷൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ താനി അൽ-സർറയാണ് മുന്നറിയിപ്പ് നൽകിയത്.


വിദേശത്ത് നിന്ന് വരുന്ന ആരാധകർക്കായി ഖത്തർ അക്കോമഡേഷൻ ഏജൻസി (QAA) യോ പുറമെയുള്ള തേഡ് പാർട്ടി വെബ്‌സൈറ്റുകൾ വഴിയോ നടത്തിയ താമസ ബുക്കിംഗുകൾ ഹയ്യ പോർട്ടൽ അംഗീകരിക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Exit mobile version