ഹയ്യ കാർഡിൽ ഖത്തറിലുള്ളവർ രാജ്യം വിടണം; ഇല്ലെങ്കിൽ പണി വരും

2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ നടന്ന ഫിഫ ലോകകപ്പ് ഖത്തറിൽ അന്താരാഷ്ട്ര സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റായി വർത്തിച്ച ഹയ്യ കാർഡിന്റെ സാധുത ജനുവരി 23, നാളെ അവസാനിക്കും.

95-ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിൽ പ്രവേശിച്ചു. ഇക്കാലയളവിലുടനീളം, എയർ, കര, സമുദ്ര അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയ്യ കാർഡ് ഉടമകൾക്ക് സാധിച്ചു.

ഖത്തറിലുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാം. നാളേക്ക് ശേഷം അനധികൃതമായി രാജ്യത്ത് ഉണ്ടായാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version