ഹമദ് എയർപോർട്ടിൽ ഹാഷിഷ്‌ പിടികൂടി

ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ഫോട്ടോകളിൽ രണ്ട് പെട്ടികളിലായി പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടെത്തിയതായി കസ്റ്റംസ് വ്യക്തമാക്കി. ഇതിന്റെ ആകെ ഭാരം 1.95 കിലോഗ്രാം ആണ്.

കഴിഞ്ഞ വ്യാഴാഴ്ച, എച്ച്ഐഎയിലെ അധികാരികൾ ഹാഷിഷ്‌ കടത്താനുള്ള മറ്റൊരു ശ്രമവും പരാജയപ്പെടുത്തിയിരുന്നു. 1.85 കിലോഗ്രാം ഭാരമുള്ള ബെഡ് ഷീറ്റുകൾക്കിടയിൽ നിരോധിത പദാർത്ഥം നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്.

Exit mobile version