കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ഹാരിസ് (40) അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി. ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാനിരിക്കെയാണ് നിപ വൈറസ് ബാധിച്ച് മരണപ്പെടുന്നത്. കെ.എം.സി.സിപ്രവർത്തകനും കുറ്റ്യാടി മണ്ഡലത്തിൽ നിന്നുള്ള ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് സ്വദേശിയുമാണ് ഹാരിസ് മംബ്ലിക്കുനി.
ഹാരിസിന്റെ നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് അനുശോചനമറിയിച്ചു. അപ്രതീക്ഷിത വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വേദനയിൽ പങ്ക് ചേരുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, നിപ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോഴിക്കോട് ജാഗ്രത നിർദേശമുണ്ട്. ആള്കൂട്ടങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX