ഖത്തർ ഫെഡറേഷൻകപ്പ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി ബാലതാരം ബാസിൽ ജാഫർ ഖാന് ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ സ്വീകരണം നൽകി.
11.03.2022 ന് സ്വകാര്യ ഹോട്ടലിൽ ചേർന്ന ചടങ്ങിൽ GMF ഖത്തറിന്റെ ഉപഹാരം ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് നടയറ, ജനറൽ സെക്രട്ടറി മുസ്തഫ കുമരനല്ലൂർ, ട്രഷറർ ബഷീർ അംബാമുട്ടം, ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ജാഫർഖാൻ മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളും മെമ്പർമാരും ചേർന്ന് സമ്മാനിച്ചു.