നവംബർ 16 മുതൽ ഡെലിവറി ബൈക്കുകൾക്ക് കർശന നിയമങ്ങളുമായി ട്രാഫിക് വകുപ്പ്

റോഡ് ഉപയോക്താക്കളുടെ ചലനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി നിയമങ്ങളും വ്യവസ്ഥകളും നിർവചിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ നിയമങ്ങൾ 2022 നവംബർ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

നിയമങ്ങളും വ്യവസ്ഥകളും ഇങ്ങനെ:

  1. മോട്ടോർസൈക്കിളിൽ ഓർഡർ ബോക്സ് ഘടിപ്പിച്ചിരിക്കണം
  2. ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം
  3. ഹാൻഡിൽ രണ്ടു കൈകൊണ്ടും പിടിക്കണം.
  4. ഡെലിവറി ബൈക്ക് റൈഡർമാരും റോഡിന്റെ വലത് ലെയിനിനോട് ചേർന്ന് പോകണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവരെ 2007 ലെ ഡിക്രി നമ്പർ 19 പ്രകാരം പുറപ്പെടുവിച്ച ട്രാഫിക് നിയമത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw

Exit mobile version