ജിസിസി താമസക്കാർക്കും പൗരന്മാർക്കും ഇന്ന് മുതൽ ഹയ്യ കാർഡ് ഇല്ലാതെ തന്നെ ഖത്തറിൽ പ്രവേശിക്കാം

ജിസിസി പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ തന്നെ ഇന്ന് മുതൽ ഖത്തറിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. അതേസമയം കളി കാണാൻ മാച്ച് ടിക്കറ്റുകൾ കൈവശമുള്ളവർ ഹയ്യ ഓൺലൈൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യ കാർഡ് വേണം.

പ്രവേശനം മൂന്ന് വിധത്തിലാണുള്ളത്:-

വിമാനത്താവളങ്ങൾ വഴിയുള്ള പ്രവേശനം: ഖത്തറിലേക്ക് വരുന്ന GCC രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ രജിസ്‌ട്രേഷൻ ആവശ്യമില്ലാതെ പ്രവേശിക്കാനാകും. ഇന്നു (ഡിസംബർ 6, 202) മുതൽ പ്രാബല്യത്തിൽ വരും.

ബസുകൾ ഉപയോഗിച്ച് ലാൻഡ് പോർട്ട് വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നത്: ലാൻഡ് പോർട്ട് വഴി എല്ലാ യാത്രക്കാർക്കും ബസുകൾ വഴിയുള്ള ഗതാഗതം ലഭ്യമാകും, സാധാരണ സാഹചര്യങ്ങളിലെന്നപോലെ, സന്ദർശകർക്ക് ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കും.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ലാൻഡ് പോർട്ട് വഴിയുള്ള പ്രവേശനം: സ്വകാര്യ വാഹനങ്ങളുമായി ലാൻഡ് പോർട്ടുകളിലൂടെ വരുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും 2022 ഡിസംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാൻ കഴിയും. എന്നാൽ ഇവർ പ്രവേശനത്തിന് 12 മണിക്കൂർ മുമ്പെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പെർമിറ്റിന് അപേക്ഷിക്കണം. വാഹന പ്രവേശന പെർമിറ്റ് ഫീസിന് ഇവർ പണം നൽകേണ്ടതില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version