ഗരങ്കാവോ രാത്രിക്കായി ഒരുങ്ങി ഖത്തർ; പ്രത്യേക പരിപാടികൾ അറിയാം

വിശുദ്ധ റമദാൻ മാസത്തിലെ 14-ാം ദിവസം ആഘോഷിക്കുന്ന കുട്ടികൾക്കായുള്ള പരമ്പരാഗത ഉത്സവങ്ങളിലൊന്നായ ഗരങ്കാവോ ആഘോഷിക്കാൻ ഖത്തർ ഒരുങ്ങി. മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) ഉത്സവത്തോടനുബന്ധിച്ച് നിരവധി പപരിപാടികൾ പ്രഖ്യാപിച്ചു.

ദോഹ മുനിസിപ്പാലിറ്റി മാർച്ച് 23-ന് രാത്രി 8 മണി മുതൽ ന്യൂ സലാത്ത പാർക്കിൽ പൊതുജനങ്ങൾക്കായി ഒരു പരിപാടി നടത്തും.  എക്‌സ്‌പോ 2023 ദോഹയിലെ ഫാമിലി സോൺ ഏരിയയിൽ രാത്രി 8:30 മുതൽ അൽ റയാൻ മുനിസിപ്പാലിറ്റി സമാനമായ ഒരു പരിപാടി സംഘടിപ്പിക്കും.  അൽ ഖോറും അൽ സഖിറ മുനിസിപ്പാലിറ്റിയും ചേർന്ന് മാർച്ച് 24 ന് രാത്രി 8 മണിക്ക് അൽ ഖോറിലെ ഐൻ ഹ്ലീതൻ സൂഖിൽ ഗരങ്കാവോ ആഘോഷങ്ങൾ നടത്തും.

ഗരങ്കാവോ ഖത്തറിനും വിശാലമായ ഗൾഫ് മേഖലയ്ക്കും സവിശേഷമാണ്. അന്നേ രാത്രി, കുട്ടികൾ വീടുതോറും പോയി അവരുടെ അയൽക്കാരിൽ നിന്ന് മധുരപലഹാരങ്ങളും പലഹാരങ്ങളും ശേഖരിക്കുന്നു. കുട്ടികളും മുതിർന്നവരും ആഘോഷപരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഗരങ്കാവോ മാർക്കറ്റ് ഇവൻ്റ് ഉം സലാലിലെ ദർബ് അൽ സായി ആസ്ഥാനത്ത് മാർച്ച് 24 വരെ നടക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version