ഫ്രോസൺ ഒക്ര ഉപഭോഗത്തിന് അനുയോജ്യം – ആരോഗ്യ മന്ത്രാലയം

പ്രാദേശിക വിപണിയിൽ ലഭ്യമായ ഫ്രോസൺ ഒക്ര പാക്കഡ് ഫുഡ് സുരക്ഷിതവും ഉപഭോഗത്തിന് അനുയോജ്യവുമാണെന്നും, പ്രസക്തമായ സാങ്കേതിക ചട്ടങ്ങളുടെയും സവിശേഷതകളുടെയും ആവശ്യകതകൾ നിറവേറ്റുന്നതായും പൊതുജനാരോഗ്യ മന്ത്രാലയം (MOPH) സ്ഥിരീകരിച്ചു.

ഈജിപ്തിൽ നിന്നുള്ള ഫ്രോസൺ ഓക്ര “സീറോ” എന്ന ബ്രാൻഡ് (സനബെൽ) യിൽ കീടബാധ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് MOPH-ന് GCC-യിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഈ ഇനം ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കൂടുതൽ മുൻകരുതൽ നടപടികൾക്കായി, മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ അതേ രാജ്യത്തുനിന്നും ശീതീകരിച്ച ഒക്രയുടെ സാമ്പിളുകൾ പിടിച്ചെടുത്ത് സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്ന പ്രാണികളുടെ അണുബാധയില്ലെന്ന് കണ്ടെത്തി.

ഒക്ര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള മുൻകരുതൽ സാമ്പിളിനായി ഒരു സർക്കുലറും മന്ത്രാലയം പുറപ്പെടുവിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version