ഒഐസിസി- ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും, ഖത്തർ ഡയബറ്റീസ് അസോസിയേനും, ഫോക്കസ് മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 18 ന് ഫോക്കസ് മെഡിക്കൽ സെന്റെറിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധയമായി. വിവിധ ജില്ലകളിൽ നിന്നും ആളുകൾ പങ്കെടുത്തു.
ജനറൽമെഡിസിൻ, നേത്രരോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധന നടത്തി. പ്രമേഹം,രക്ത സമ്മർദം, ബിഎംഐ തുടങ്ങിയ പരിശോധനകളും സംഘടിപ്പിച്ചു.
OICC-INCAS ഖത്തർ പ്രസിഡൻ്റ് സമീർ എറമല ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോകകേരള സഭ അംഗം റൗഫ് കൊണ്ടോട്ടി മുഖ്യാതിഥിയായി. OICC-INCAS PALAKKAD ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ നാസർ അധ്യക്ഷത വഹിച്ചു.
ഫോക്കസ് മെഡിക്കൽ സെൻ്റർ എംഡി ഇകെ കുഞ്ഞമ്മദ്, ശ്രീജിത്ത് (OICC-GEN SEC), നിയാസ് ചെറുപ്പത്ത് (OICC വൈസ് പ്രസിഡൻ്റ്) ബാവ അചാരത്ത്, അഷ്റഫ് ഉസ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. രാജേഷ് മഠത്തിൽ (പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu