എംബാപ്പേ…ഡെന്മാർക്കിന് മേൽ ഫ്രാൻസിന് വിജയം

സ്റ്റേഡിയം 974 ൽ വൈകിട്ട് 7 ന് നടന്ന ഫ്രാൻസ്-ഡെന്മാർക്ക് ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്ക്നെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഫ്രാൻസിന് വിജയം. ഇതോടെ ഖത്തർ ലോകകപ്പിൽ നോക്ക് ഔട്ട് സ്റ്റേജിൽ എത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യൻമാർ മാറി.

മൽസരത്തിന്റെ തുടക്കം മുതൽ ആധിപത്യം നിലനിർത്താൻ ഫ്രാൻസിന് ആയി. ഡെന്മാർക്കും തത്തുല്യമായി മുന്നേറി. ഫ്രാൻസിന്റെ ഷോട്ടുകൾ എല്ലാം ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മൈക്കൽ തട്ടിയകറ്റി. പിന്നീട് ഫ്രാൻസിന്റെ ശ്രമങ്ങൾക്കെതിരെ ഡെന്മാർക്കിന്റെ പ്രതിരോധ നിര ശക്തമാവുന്നതാണ് കണ്ടത്. ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഫ്രാൻസ് തന്നെയായിരുന്നു മുന്നേറ്റം. 61–ാം മിനിറ്റിൽ സൂപ്പർ താരം എംബാപ്പെയുടെ ഗോൾ. ഫ്രാൻസിന് ലീഡ്. എന്നാൽ പിന്നെ കണ്ടത് എങ്ങനെയെങ്കിലും സമനില പിടിക്കുക എന്ന ദൃഢനിശ്ചയത്തോടെ പന്ത് കയ്യടക്കുന്ന ഡെന്മാർക്കിനെ. ഫുട്‌ബോളിന്റെ സൗന്ദര്യം കത്തി നിന്ന നിമിഷങ്ങൾക്കൊടുവിൽ 61–ാം മിനിറ്റിൽ ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെന്റെ മറുപടി ഗോൾ. സമനില. തുടർന്നും ഡെന്മാർക്കിന്റെ ആക്രമണ ശ്രമങ്ങൾ നിരവധി.

എന്നാൽ എണ്പത് മിനിറ്റുകളുടെ പകുതിയോടെ മുന്നേറ്റത്തിൽ വേഗത കൂട്ടിയ ഫ്രാൻസ്, വലതു തുട കൊണ്ട് മനോഹരമായ ഒരു ഷോട്ടിലൂടെ എംബാപ്പെ വീണ്ടും ഗോൾ നേടി ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തു. കളി അവസാനിക്കുന്നത് വരെ ലീഡ് നിലനിർത്താൻ പ്രതിരോധത്തിലും ഒരേ സമയം മുന്നേറ്റത്തിലും ശ്രദ്ധേ കേന്ദ്രീകരിച്ച ഫ്രാൻസ് അതിമനോഹരമാം വിധം വിജയം തങ്ങളുടെ പേരിലാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m

Exit mobile version