ദീർഘകാല ഖത്തർ പ്രവാസിയായ മുൻ കെഎംസിസി നേതാവ് അന്തരിച്ചു

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും ഖത്തർ കെഎംസിസി മുൻ സംസ്ഥാന കൗണ്സിലറുമായിരുന്ന കണ്ണൂർ പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി എം മൊയ്തു (72) അന്തരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. ഖത്തറിൽ ദോഹ ബാങ്കിലായിരുന്നു ജോലി ചെയ്‌തിരുന്നത്. കണ്ണൂര്‍ ജില്ലാ കെഎംസിസി നേതാവായിരുന്ന അദ്ദേഹം മുസ്ലിം ലീഗ് കരിയാട് പുതുശ്ശേരി വാര്‍ഡ് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കദീജയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഹകീം, സമീര്‍ സിഎം, ഹസീന, ഫൗസിയ.

Exit mobile version